കപ്പൽ ജീവനക്കാരുടെ സമരം ഫലം കണ്ടു. ദ്വീപുകളിൽ ഷോർ ലീവ് അനുവദിച്ചു; വൻകരയിൽ ഇറങ്ങാൻ അനുമതിയില്ല.

0
707

കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി നിർത്തിവെച്ച കപ്പൽ ജീവനക്കാരുടെ ഷോർ ലീവ് പുനരാരംഭിക്കണമെന്ന എൽ.എസ്.ഡബ്ല്യു.എയുടെ ആവശ്യത്തിന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പച്ചക്കൊടി. ഇനിമുതൽ കപ്പൽ ജീവനക്കാർക്ക് നിബന്ധനകളോടെ ലക്ഷദ്വീപിലെ പോർട്ടുകളിൽ ഷോർ ലീവ് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉത്തരവിൽ പറയുന്ന പ്രധാന നിബന്ധനകൾ ഇങ്ങനെയാണ്. www.dweepmalayali.com

  1. കപ്പൽ ജീവനക്കാർ ആരും തന്നെ വൻകരയിലെ പോർട്ടുകളിൽ ഷോർ ലീവിൽ പോവുന്നില്ല എന്ന് അതാത് കപ്പലിലെ ക്യാപ്റ്റൻമാർ ഉറപ്പു വരുത്തുക. അങ്ങനെ ആരെങ്കിലും ജീവനക്കാർ വൻകരയിൽ ഷോർ ലീവിൽ പോവുന്ന പക്ഷം ക്യാപ്റ്റൻമാർ എൽ.ഡി.സി.എൽ ക്രൂ മാനേജറെ വിവരമറിയിക്കുക.
  2. വൻകരയിൽ നിന്നും കാർഗോ ലോഡിംഗിന് ഉൾപ്പെടെ കപ്പലിൽ എത്തുന്ന തൊഴിലാളികളുമായോ ഉദ്യോഗസ്ഥരുമായോ കപ്പൽ ജീവനക്കാർ നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക. പൈലറ്റ്/ സർവ്വയർ എന്നിവരെ സ്വീകരിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുക.
  3. ഓരോ കപ്പലിലെയും ക്യാപ്റ്റൻ, ചീഫ് എഞ്ചിനീയർ, കാറ്ററിംഗ് ഓഫീസർ, വെൽഫെയർ ഓഫീസർ/ ടാലി ക്ളർക്ക് എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും കപ്പൽ ജീവനക്കാർ ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ മുപ്പത് ദിവസം വൻകരയിൽ ഷോർ ലീവിൽ പോയിട്ടില്ല എന്ന് ഓരോ ദ്വീപിലേയും സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ എന്നിവർക്ക് രേഖാമൂലം അറിയിക്കുകയും ചെയ്യുക. മെഡിക്കൽ ഓഫീസർമാർ ഉള്ള കപ്പലുകളാണെങ്കിൽ അവരുടെ സാക്ഷ്യപ്പെടുത്തൽ കൂടി നൽകണം.
  4. ഓരോ ദ്വീപിലും ഇറങ്ങേണ്ട കപ്പൽ ജീവനക്കാരുടെ പേരുവിവരങ്ങൾ മേൽപ്പറഞ്ഞ കമ്മിറ്റി മുൻകൂട്ടി തന്നെ അതാത് ദ്വീപുകളെ അറിയിക്കുക. മൊത്തം കപ്പൽ ജീവനക്കാരുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ ഒരേസമയം ഷോർ ലീവിൽ പോവുന്നതിന് അനുവദിക്കില്ല.
  5. ആവശ്യാനുസരണം മേൽപ്പറഞ്ഞ കമ്മിറ്റിക്ക് ജീവനക്കാരുടെ ഷോർ ലീവിന് അപേക്ഷിക്കാം.
  6. അതാത് ദ്വീപുകളിലെ സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ അനുമതിയോടെ മാത്രം ക്യാപ്റ്റൻമാർ ജീവനക്കാർക്ക് ഷോർ ലീവ് അനുവദിക്കാം.
  7. കപ്പൽ ജീവനക്കാർ കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ക്യാപ്റ്റൻമാർ ജീവനക്കാരോട് നിർദേശിക്കുക.
  8. ഷോർ ലീവിൽ പോവുന്ന കപ്പൽ ജീവനക്കാർ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.

സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് മേൽപ്പറഞ്ഞ നിബന്ധനകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അവകാശം ലക്ഷദ്വീപ് ഭരണകൂടത്തിൽ നിക്ഷിപ്തമാണെന്നും ലക്ഷദ്വീപ് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here