കെ.പി ഹംസ മുസ്ലിയാര് ചിത്താരി വഫാത്തായി; വിടവാങ്ങുന്നത് സമസ്ത കേരള ജംഇയ്യത്തുല് ഉലമ ട്രഷറര്

0
2251
www.dweepmalayali.com

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്ലിയാര്ചിത്താരി വഫാത്തായി. 79 വയസ്സായിരുന്നു. തളിപ്പറമ്പിലെ വസതിയില്ഇന്ന് പുലര്ച്ചയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്മഖര്ക്യാമ്പസില്നടക്കും.

അഹമ്മദ് കുട്ടിനഫീസ ദമ്പതികളുടെ മകനായി 1939ല്പട്ടുവത്ത് ജനനം. പ്രാഥമിക പഠനം പട്ടുവം ഓത്തുപള്ളിയില്‍. പട്ടുവം എല്പി സ്കൂളില്നിന്നും പഴയങ്ങാടി മാപ്പിള യു പി സ്കൂളില്നിന്നുമായി എട്ടാം ക്ലാസ് വരെ ഭൗതിക വിദ്യാഭ്യാസവും നേടി. മദ്റസ പഠനത്തിന് ശേഷം നാട്ടിലെ പള്ളിദര്സില്തുടര്പഠനം. സൂഫിവര്യനായ അബ്ബാസ് മുസ്ലിയാരുന്നു മുദരിസ്. ഉപരിപഠനം കാപ്പാട് കുഞ്ഞമ്മദ് മുസ്ലിയാര്‍ (പടന്ന ദര്സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാര്‍ (തളിപ്പറമ്പ് ഖുവ്വത്തുല്ഇസ്ലാം), പി അബ്ദുല്ല മുസ്ലിയാര്‍ (കടവത്തൂര്ചാക്യാര്കുന്ന് ദര്സ്), കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ (വാഴക്കാട് ദാറുല്ഉലൂം അറബിക് കോളജ്) എന്നിവരില്നിന്ന്. ദയൂബന്ധ് ദാറുല്ഉലൂമില്നിന്ന് എം ബിരുദം നേടി.

ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത് 1965-ല്മാട്ടൂലിലായിരുന്നു. അവിടെ എട്ട്വര്ഷം മൂദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972-ല്ചിത്താരി ദര്സിലേക്ക് മാറി. ഇവിടെ പത്ത് വര്ഷത്തെ സേവനം. ഇക്കാലത്താണ് ചിത്താരി എന്ന് പേര്ലഭിച്ചത്. 1982-ല്തുരുത്തിയില്മുദര്റിസായി. അടുത്ത വര്ഷം ജാമിഅ സഅദിയ്യയില്ചേര്ന്നു. 1988 വരെ അവിടെ തുടര്ന്നു. 1989- തളിപ്പറമ്പ് അല്മഖര്സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്സിപ്പലായി.സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എന്അബ്ദ്ല്ലത്വീഫ് സഅദി, അബ്ദുസ്സമദ് അമാനി പട്ടുവം, ആലിക്കുഞ്ഞി അമാനി മയ്യില്തുടങ്ങിയവര്പ്രധാന ശിഷ്യന്മാരാണ്.

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വളര്ച്ചയില്ചിത്താരി ഉസ്താദ് മികച്ച പങ്ക് വിഹിച്ചിട്ടുണ്ട്. ചിത്താരിയിലെ സേവനകാലത്താണ് സമസ്തയുമായി ബന്ധപ്പെടുന്നത്. 1972ല്സമസത അവിഭക്ത കണ്ണൂര്ജില്ലയുടെ പ്രഥമ മുശാവറയില്ജോയിന്റ് സെകൂട്ടിയായാണ് നേത്യ രംഗത്തെത്തുന്നത്. 1973 ഏപ്രില്‍ 14,15 തിയ്യതികളില്കാഞ്ഞങ്ങാട് നടന്ന സമസ്ത പ്രഥമസമ്മേളനത്തിന്റെ സംഘാടക സമിതി ജനറല്കണ്വീനറായിരുന്നു. കണ്ണൂര്‍, കാസര്ഗോസ് ജില്ലകളായി 1983ല്കണ്ണൂര്വിഭജിക്കപ്പെട്ടപ്പോള്കണ്ണൂര്ജില്ലാ മുശാവറയുടെ പ്രഥമജനറല്സെക്രട്ടറിയായി. തുടര്ന്ന് സമസ്ത കേന്ദ്ര മുശാവറയിലുമെത്തി.

സമസ്തയുടെ നേത്യത്വത്തിലുള്ള തളിപ്പറമ്പിലെ ജൂനിയര്കോളജിന്റെയും, കാസര്ഗോസ് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അല്മഖര്റിന്റെയും സ്ഥാപനത്തില്മൂന്നില്നിന്ന് പ്രവര്ത്തിച്ചു. 1995 വരെ സഅദിയ്യയുടെ ജനറല്സെകൂട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്ഉലമാ രൂപവത്ക്യതമായപ്പോള്സുന്നി യൂത്ത് ഓര്ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.

ഭാര്യ കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്കൂട്ടികളും ആറ് പെണ്കൂട്ടികളുമുണ്ട്. പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്ജില്ലാ പ്രസിഡണ്ടുമായിരുന്ന മര്ഹൂം പി. അബ്ദുല്ല മുസ്ലിയാരുടെ മകന്ഡോ: പി.. അഹ്മദ് സഈദ് മരുമകനാണ്.

കടപ്പാട്: സിറാജ് ലെവ്.കോം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here