പവിഴപ്പുറ്റുകളുടെ സംരക്ഷണം; ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഇന്ന് സമാപിക്കും

0
1936
www.dweepmalayali.com

ബംഗാരം: സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന “STAPCOR-2018” കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.ഹർഷവർദ്ധൻ തിങ്കളാഴ്ച ബംഗാരം ദ്വീപിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും. 2018 അന്താരാഷ്ട്ര ‘പവിഴപ്പുറ്റ്’ വർഷമായി (IYOR-2018) ഇന്റർനാഷണൽ കോറൽ റീഫ് ഇനീഷിയേറ്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ അംഗ രാജ്യങ്ങൾക്കും പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് വേണ്ട അവരുടെ ശാസ്ത്രീയമായ ഗവേഷണങ്ങളുടെ വിവരണങ്ങളും അവരുടെ നിർദേശങ്ങളും സംവദിക്കാൻ സമ്മേളനം അവസരം നൽകുന്നു. സമ്മേളനത്തിന്റെ മുഖ്യമായ അജണ്ടയും ഇതു തന്നെയാണെന്ന് സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ഡയരക്ടർ ശ്രീ.കൈലാഷ് ചന്ദ്ര പറഞ്ഞു.

പവിഴപ്പുറ്റുകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും അത് തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ആളുകളെ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് IYOR-2018 എന്ന പേരിൽ ‘പവിഴപ്പുറ്റ് വർഷം’ ആചരിക്കുന്നത്. കൂടാതെ, സുസ്ഥിരമായ പവിഴപ്പുറ്റ് സംരക്ഷണത്തിന് സർക്കാരുകളെയും, സ്വകാര്യ മേഖലയിലെ കമ്പനികളെയും, അക്കാഡമി തലത്തിൽ പ്രവർത്തിക്കുന്നവരെയും, പൊതു ജനങ്ങളെയും ഒന്നിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യം വെക്കുന്നു.

സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ അഭിപ്രായപ്രകാരം പവിഴപ്പുറ്റുകൾ ലോകത്തിലെ വിലമതിക്കാനാവാത്ത നിധിയാണ്. സൗന്ദര്യം കൊണ്ടോ, വ്യത്യസ്തത കൊണ്ടോ, ലോകത്തിലെ മറ്റൊരു പരിതഃസ്ഥിതിയും പവിഴപ്പുറ്റുകളോളം വിലമതിക്കുന്നവയല്ല. പക്ഷെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടനുള്ളിൽ പവിഴപ്പുറ്റുകളുടെ പുറത്തുള്ള അവയുടെ സംരക്ഷണ ഭിത്തികൾ പകുതിയിലേറെ നാശനഷ്ടം സംഭവിച്ചിരിക്കുന്നു. മനുഷ്യന്റെ നേരിട്ടോ പരോക്ഷമായതോ ആയ ഇടപെടലുകളാണ് ഇതിന് പ്രധാന കാരണം. കാലാവസ്ഥയിൽ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും ഇതിനു കാരണമാവുന്നു. ഇത് ലോകത്തെ അമ്പരിപ്പിക്കുന്ന സത്യമാണ്. ഈ പ്രതിഭാസം ആധുനിക കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ്.

“ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലോകാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായ ശ്രമങ്ങൾ വേണം. എന്നാൽ മാത്രമേ, മറൈൻ മേഖലയിൽ നേരിടുന്ന ഈ വെല്ലുവിളിയെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് ശാസ്ത്രീയമായ ഇടപെടലുകൾ ഉണ്ടാവണം. അതിനുള്ള ഒരു ശ്രമമാണ് STAPCOR-2018 സമ്മേളനം” എന്ന് സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയിലെ ഒരു മുതിർന്ന ശാസ്ത്രഞ്ജൻ പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here