
വിശാഖപട്ടണം: വിരാട് കോഹ്‍ലി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സംബന്ധിച്ചടുത്തോളം റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഒരു ശീലമാണ്. മുന്നേ നടന്ന താരങ്ങള്‍ കുറിച്ചിട്ട റെക്കോര്‍ഡുകള്‍ അതിവേഗം മറികടക്കുന്ന താരം. വിശാഖപട്ടണത്ത് നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും കോഹ്‍ലി അത് ആവര്‍ത്തിച്ചു.
ഇതില്‍ പ്രധാനപ്പെട്ടത് ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചു എന്നതാണ്. തന്റെ 205-ാം ഇന്നിങ്സിലാണ് കോഹ്‍ലി പതിനായിരം റണ്‍സ് കുറിച്ചത്. പതിനായിരം റണ്‍സിലെത്താന്‍ ഏറ്റവും കുറച്ച് മത്സരങ്ങളും സമയവും എടുത്ത താരവും കോഹ്‍ലി തന്നെ. കോഹ്‍ലി ഇക്കാര്യത്തില്‍ മറികടന്നത് രണ്ടും ഇന്ത്യന്‍ താരങ്ങളെ.
റണ്‍വേട്ടയില്‍ മുന്നിലുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 259 ഇന്നിങ്സുകളില്‍ നിന്നുമാണ് പതിനായിരം റണ്‍സിലെത്തിയത്. കോഹ്‍ലിയാകട്ടെ 205 ഇന്നിങ്സുകളില്‍ നിന്നും. അരങ്ങേറ്റം കുറിച്ചതിന് ശേഷം 3969 ദിവസങ്ങള്‍ കൊണ്ടാണ് രാഹുല്‍ ദ്രാവിഡ് ഈ നേട്ടത്തിലെത്തിയത്. കോഹ്‍ലിക്ക് ഇതിനായി വേണ്ടി വന്നത് കേവലം 3270 ദിവസങ്ങള്‍ മാത്രമാണ്.
സ്വദേശത്ത് 4000 റണ്‍സിലെത്താന്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ചതും കോഹ്‍ലി തന്നെ. ഇന്ത്യയില്‍ കളിച്ച 78 ഇന്നിങ്സുകളില്‍ നിന്നുമാണ് കോഹ്‍ലി 4000 റണ്‍സ് സ്വന്തമാക്കിയത്. ഇക്കാര്യത്തിലും താരം മറികടന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെ. സച്ചിന്‍ 92 ഇന്നിങ്സുകള്‍ കളിച്ച സേഷമാണ് 4000 റണ്‍സ് നേടിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായും കോഹ്‍ലി മാറി. ഇവിടെയും കോഹ്‍ലി തിരുത്തിയത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രകടനം. വിശാഖപട്ടണത്തെ സ്റ്റേഡിയത്തില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും കോഹ്‍ലിയുടെ സ്കോര്‍ 50 റണ്‍സിന് മുകളിലാണ്. ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യന്‍ താരവും കോഹ്‍ലി തന്നെ.
പതിനായിരം റണ്‍സിലെത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കോഹ്‍ലിയാണ്. തന്റെ 29-ാം വയസിലാണ് കോഹ്‍ലി നേട്ടത്തിലെത്തിയത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിലെത്താന്‍ ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡും ഇനി കോഹ്‍ലിക്ക് സ്വന്തം. ഈ വര്‍ഷം ഇതുവരെ 11ഏകദിന മത്സരങ്ങള്‍ മാത്രമാണ് കോഹ്‍ലി
ഇന്ത്യക്കായി കളിച്ചത്. 11 മത്സരങ്ങളില്‍ നിന്നും താരം മികച്ച റണ്‍ശരാശരിയില്‍ 1000 റണ്‍സ് കടക്കുകയായിരുന്നു. 15 മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ഹാഷിം അംലയാണ് കോഹ്‍ലിക്ക് പിന്നില്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക