അമിനി: DG-AFL രണ്ടാം സീസൺ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോൾ 3 മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ അൽഫിയ ഇലക്ട്രിക്കൽസ് ഫൈനൽ കളിക്കാന്‍ യോഗ്യത നേടി. ഈ സീസണിൽ ഫൈനൽ ബർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമാണ് അൽഫിയ.
Advertisement
ഈ സീസണിലെ 18-ആമത് മത്സരം ഇന്നലെ വൈകിട്ട് അൽ മുബാറക്കും പി.എൽ.ബി.സിയും തമ്മിൽ ആവേശോജ്വലമായി അരങ്ങേറി. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന അൽഫിയയും ടി.ബി.സിയും തമ്മിലുള്ള മത്സരം അപ്രതീക്ഷിതമായ മഴയിൽ സമനിലയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്നലത്തെ കളിയും മഴ തടസ്സപ്പെടുത്തുമോ എന്ന ഭീതിയോടെയായിരുന്നു കളി തുടങ്ങിയത്. 15-ആം മിനുറ്റിൽ സംഭവിച്ച പിഴവ് ടീം അൽ മുബാറക്കിന് ഒരു ഓൺ ഗോളിന് ഇടയാക്കി. അതുവരെയുണ്ടായിരുന്ന കളിയും നഷ്ടമാവുന്ന അവസ്ഥയായിരുന്നു പിന്നീട് കണ്ടത്. കളിയുടെ രണ്ടാം പകുതിയിൽ 51-ആം മിനുറ്റിൽ PLBC യുടെ അനസ് ഒരു ഫ്രീക്കിക്കിലൂടെ നേടിയ ഒരു ഉഗ്രൻ ഗോൾ ടീമിനെയും കാണികളെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു. അതോടെ ടീം 2 – 0 ന് മുന്നിട്ട് നിന്നു. 65-ആം മിനുറ്റിൽ അൽ മുബാറക്കിന്റെ ഡിഫന്ററും ക്യാപ്റ്റനുമായ ഷുക്കൂറിന്റെ ഒരു ഷോട്ട് അൽ മുബാറക്കിന് കളിയിലോട്ട് തിരിച്ചുവരാനുതകുന്ന ഒരു ആശ്വാസ ഗോൾ നേടിക്കൊടുത്തു. കളിയവസാനിക്കുമ്പോൾ 2-1 എന്ന ഗോൽനിലയിൽ PLBC വിജയം ഉറപ്പാക്കി. ഉഗ്രമായ സേവ് നടത്തിയ PLBC യുടെ ഗോൾ കീപ്പർ സഫ് വാൻ മാൻ ഓഫ് ദി മാച്ചിന് അർഹത നേടി.
advertisement
ഇന്നലത്തെ മത്സരത്തില്‍ അൽ മുബാറക് PLBC യോട് പരാജയപെട്ടതോടെയാണ് അൽഫിയക്ക് ഫൈനൽ പ്രവേശനം എളുപ്പമാക്കിയത്. പി.എൽ.ബി.സി, മഹാത്മാ, അൽ മുബാറക്ക് എന്നീ ടീമുകളിൽ ആരാവും കലാശ പോരാട്ടത്തിൽ അൽഫിയക്കെതിരെ ബൂട്ടണിയുക എന്ന് കാത്തിരുന്നു കാണാം.
ദ്വീപ് മലയാളിടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക