ഇനിയും യു.പി.എ മുന്നണിയിൽ തുടരേണ്ടതില്ല. -എൻ.സി.പി സ്റ്റേറ്റ് കമ്മിറ്റി

0
1175
കൽപ്പേനി: കേന്ദ്രത്തിലും ലക്ഷദ്വീപിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ ജനങ്ങൾ വീണ്ടും ദയനീയമായി കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഇനിയും ആ പാർട്ടി നേതൃത്വം നൽകുന്ന യു.പി.എ മുന്നണിയിൽ തുടരേണ്ടതില്ല എന്ന് കൽപ്പേനിയിൽ ചേർന്ന എൻ.സി.പി സ്റ്റേറ്റ് കമ്മിറ്റി യോഗം ഐക്യകണ്ഠമായി അഭിപ്രായപ്പെട്ടു. എൻ.സി.പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ.പി.മുഹ്സിൻ ഇറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷദ്വീപ് എൻ.സി.പി ഭാരതീയ ജനതാ പാർട്ടിയിൽ(ബി.ജെ.പി) ലയിക്കുന്നതായുള്ള സാമൂഹിക മാധ്യമങ്ങളിലെ വാർത്തകൾ യോഗം പാടെ നിരാകരിക്കുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Advertisement
നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ലക്ഷദ്വീപ് ഘടകത്തിന്റെ സംസ്ഥാന തല യോഗമാണ് ഈ മാസം 19 മുതൽ 21 വരെ കൽപേനി ദ്വീപിൽ ചേർന്നത്. പാർട്ടി സംസ്ഥാന പ്രസിഡന്റ്  ജനാബ് കെ.എം അബ്ദുൽ മുത്തലിഫിന്റെ നേതൃത്വത്തിൽ ചേർന്ന മൂന്ന് ദിവസത്തെ യോഗത്തിൽ ലക്ഷദ്വീപ് പാർലിമെന്റംഗം പി.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടുന്ന ദ്വീപിലെ എൻ.സി.പിയുടെ ഉപദേശക സമിതി, സംസ്ഥാന, യുവജന നേതാക്കൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി നേടിയ വിജയവും അതിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾക്കും ശേഷം ആദ്യമായാണ് സംസ്ഥാന തല യോഗം കൽപ്പേനിയിൽ ചേർന്നത്.

To advertise here, Whatsapp us.
ലോകസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദ്വീപു തല പ്രവർത്തനങ്ങൾ അവലോകനം ചെയ്തതൊടൊപ്പം തുടർന്നുള്ള ഭാവിപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമായും യോഗം ചർച്ച ചെയ്തു. ഭാരതത്തിലെ ജനങ്ങൾ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ വീണ്ടും ഒരു തുടർഭരണത്തെ  തെരെഞ്ഞെടുത്തതായും കേന്ദ്രത്തിലും ലക്ഷദ്വീപിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയെ ദയനീയമായി നിരാകരിച്ചതായും സമിതി വിലയിരുത്തി. കോൺഗ്രസ്സ് പാർട്ടിയിൽ കേന്ദ്രീകൃത നേതൃത്വങ്ങളുടെ വലിയൊരു ശൂന്യത നടമാടുന്നതായും അതിലൂടെ സാധാരണ ജനങ്ങളുടെ രാഷ്ട്രീയ വിശ്വാസം ആ പാർട്ടിക്ക് നഷ്ട്ടപ്പെട്ടതായും യോഗം വിശകലനം ചെയ്തു. പ്രസ്തുത സാഹചര്യങ്ങൾ മുൻനിർത്തി കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ പ്രഘൽഭ പാർട്ടികൾ  ശോചനീയമായ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിയിൽ തുടരുന്നത് ലക്ഷദ്വീപിന്റെ പൊതുതാൽപര്യത്തിന് എതിരാണെന്നും യോഗം ഐകകണ്ഠേനെ അഭിപ്രായപ്പെട്ടു. പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട് എൻ.സി.പി ലക്ഷദ്വീപ് ഘടകം ബി.ജെ.പിയിൽ ലയിക്കാൻ തിരുമാനമെടുത്തു എന്ന തരത്തിൽ സാമൂഹ്യ മാധ്യങ്ങളിൽ വന്ന വാർത്തകൾ സംസ്ഥാന സമിതി പാടെ നിരാകരിച്ചു.

Advertisement
അതേ സമയം കഴിഞ്ഞ തവണ ബി.ജെ.പി നയിച്ച എൻ.ഡി.യെയുടെ കേന്ദ്ര ഭരണത്തിൻ കീഴിൽ ലക്ഷദ്വീപിൽ നടപ്പിലാക്കിയ ജനകീയ പദ്ധതികൾ മുൻനിർത്തി ഇത്തവണയും കേന്ദ്ര ഭരണവുമായി കൂടുതൽ സഹകരിക്കണമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തിയത്. അതിന് വേണ്ടി ജനാതിപത്യരീതിയിൽ  ലക്ഷദ്വീപിന്റെ സമഗ്രപുരോഗതിക്കായി കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി എടുക്കേണ്ട പുതിയ നിലപാടുകൾ രുപീകരിക്കുന്നതിനായി ഓരോ ദ്വീപിലെയും യൂണിറ്റ് ഘടകങ്ങളുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിക്കുവാൻ പാർട്ടിയുടെ യൂണിറ്റ് തല നേതാക്കളോട് സമിതി ആവശ്യപെട്ടു. ഓരോ ദ്വീപിൽ നിന്നും  യൂണീറ്റ് തലങ്ങളിൽ രുപീകരിച്ച് വരുന്ന എത് തീരുമാനങ്ങളും അന്തിമമായി അംഗീകരിക്കുവാൻ കൽപ്പേനിയിൽ ചേർന്ന ലക്ഷദ്വീപ് സംസ്ഥാന തല സമിതിയിൽ തിരുമാനമായി.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here