കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സയ്യിദ് അലി അൽ ഹാശിമി സന്ദർശിച്ചു.

0
77

കോഴിക്കോട്: ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാൻ അൽ ഹാശിമി ഇന്ന് സന്ദർശിച്ചു. പ്രവാചക കുടുംബ താവഴിയിലെ പണ്ഡിത ശ്രേഷ്‌ഠനും അറബ് ലോകത്തെയും യൂറോപ്പ്-ഏഷ്യൻ രാജ്യങ്ങളിലെയും നിരവധി ഉന്നത ഇസ്‌ലാമിക സർവകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമായ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക് സ്ഥാപനങ്ങളുമായി മർകസിനനെ ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മർകസുമായുമുള്ള തന്റെ ദീർഘകാല ബന്ധത്തെ സംസാരത്തിനിടെ അദ്ദേഹം ഓർത്തെടുത്തു.

കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ശൈഖ് അബൂബക്കറിന്റെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാർഢ്യവും കർമ്മോൽസുകതയുമാണെന്ന പറഞ്ഞ അദ്ദേഹം, ശൈഖ് അബൂബക്കറിന്റെ വൈജ്ഞാനിക-സേവന – സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അസൂയാവഹമായ മാറ്റങ്ങളാണ് ഇന്ത്യയിൽ ഉണ്ടായതെന്നും ശൈഖ് അബൂബക്കറിനുവേണ്ടിയുള്ള പ്രാർഥനകൾ നമ്മുടെ ബാധ്യതയാണെന്നും കൂട്ടിച്ചേർത്തു. അധികം വൈകാതെ തന്നെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ശൈഖ് അബൂബക്കർ തിരിച്ചുവരുമെന്ന പ്രത്യാശയും പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നാളെ മർകസ് നോളേജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here