ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്ക്കെതിരായുളള കര്‍ഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചു. രാവിലെ 10.30നായിരുന്നു മാര്‍ച്ച് നിശ്ചയിച്ചിരുന്നത്.
വിജയ്ചൗക്കില് നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും ബസില്‍ വിജയ്ചൗക്കിലെത്തി ഇവിടെനിന്നും മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതിയുളളത്.
രാഹുല്‍ ഗാന്ധിയോടൊപ്പം കേരളത്തില്‍ നിന്നുളള എം.പിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്, ശശി തരൂര്‍,കൊടിക്കുന്നില്‍ സുരേഷ്,ഹൈബി ഈഡന്, ടി.എന്‍ പ്രതാപന് എന്നിവരും രാജ്യസഭാംഗമായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മാര്‍ച്ചിനായി എത്തിയിരുന്നു. രാഷ്ട്രപതിയെ നേരില്‍ കണ്ട് രണ്ട്കോടി പേര് ഒപ്പിട്ട നിവേദനം സമര്‍പ്പിക്കാനും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിനുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക