‘കോവിഡ് വാക്സിന്‍ ഹറാമെന്ന് മുസ്ലിം പണ്ഡിതര്‍; പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയ വാക്സിന്‍ ഒരു മുസ്ലിമിനും നല്‍കാനാവില്ലെന്ന് യോഗം’

1
1120

മുംബൈ: ലോകം മുഴുവന്‍ വ്യാപിച്ച കോറൊണ വൈറസ് മഹാമാരിക്ക് പ്രതിവിധിയായുള്ള വാക്സിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ആയിരുന്നു ലോകം മുഴുവന്‍. എന്നാല്‍, വാക്സിന്‍ എത്തിക്കഴിഞ്ഞപ്പോള്‍ അത് എന്ന ചര്‍ച്ചയാണ് ഉടലെടുത്തിരിക്കുന്നത്. മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയ മുസ്ലിം പണ്ഡിതര്‍ പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയ വാക്സിന്‍ ഒരു മുസ്ലിമിനും നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ബുധനാഴ്ച മുംബൈയില്‍ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയിരിക്കുന്ന വാക്സിന്‍ ഹറാം അല്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് വിലക്കപ്പെട്ടതാണെന്ന് പണ്ഡിതരുടെ ചര്‍ച്ചയില്‍ തീരുമാനിച്ചു. കോവിഡ് -19 നെതിരായ വാക്‌സിനില്‍ പന്നിയിറച്ചിയില്‍ നിന്നുള്ള ജെലാറ്റിന്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ലോകമെമ്ബാടുമുള്ള മുസ്ലിങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഇസ്ലാമിക് നിയമങ്ങളെ പരാമര്‍ശിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ഉലമ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതില്‍ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം അവര്‍ തീരുമാനിച്ചു.

‘പന്നിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയതാണ് ചൈനീസ് വാക്സിന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുസ്ലിങ്ങള്‍ക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ വാക്സിന്‍ അനുവദിക്കാന്‍ കഴിയില്ല’ – യോഗത്തിനു ശേഷം തീരുമാനം അറിയിച്ചു കൊണ്ട് റാസ അക്കാദമി സെക്രട്ടറി – ജനറല്‍ സയീദ് നൂറി പറഞ്ഞു.

‘പന്നിയുടെ ഒരു രോമം കിണറ്റില്‍ വീണാല്‍ ആ കിണറ്റില്‍ നിന്നുള്ള വെള്ളം മുസ്ലിങ്ങള്‍ക്ക് നിരോധിക്കപ്പെട്ടത് ആണ്. അതുകൊണ്ട് ഇസ്ലാമിക നിയമം അനുസരിച്ച്‌ പന്നിയിറച്ചിയില്‍ നിന്നുള്ള ജെലാറ്റിന്‍ ഉപയോഗിച്ചുള്ള വാക്സിന്‍ ഒരു രോഗത്തിന് എതിരെയുമുള്ള ചികിത്സയായും വര്‍ത്തിക്കില്ല’ – ഖാസി-ഇ-മുംബൈ ഹസ്രത്ത് മുഫ്തി മെഹ്മൂദ് അക്തറിന്റെ തീരുമാനം വായിച്ച്‌ നൂറി പറഞ്ഞു. ഇന്ത്യയില്‍ ഉണ്ടാക്കിയതോ ഉപയോഗിക്കാന്‍ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്സിനില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സര്‍ക്കാര്‍ മുസ്ലിം പണ്ഡിതര്‍ക്ക് നല്‍കണമെന്നും നൂറി പറഞ്ഞു.

അതേസമയം, പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൊറോണ വൈറസ് വാക്സിനുകള്‍ മുസ്ലീങ്ങള്‍ക്ക് അനുവദനീയമാണെന്ന് യു എ ഇയിലെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

കടപ്പാട്: News18 മലയാളം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here