മുസ് ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം -കാന്തപുരം

0
457
Kanthapuram A. P. Aboobacker Musliyar. (File Photo: IANS)

കാഞ്ഞങ്ങാട് കൊലപാതകത്തില്‍ മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം. അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരും കൊലകള്‍ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന്‍ ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയമാണ് ലീഗിനെ പ്രകോപിപ്പിച്ചതെന്ന് ഔഫിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് ഔഫിന്റെ കുടുംബം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here