തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ കൂള്‍ ഓഫ് ടൈം അനുവദിക്കും.
ജനുവരി ഒന്ന് മുതലുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും. മാര്‍ച്ച് 16 വരെ ക്ലാസുകള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഏതെല്ലാം പാഠഭാഗമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളില്‍ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നല്‍കും.
അതേസമയം സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളജുകളില്‍ ഹാജരാകണം.
രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തനസമയം. വിദ്യാര്‍ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അദ്ധ്യയനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളാക്കിയും അദ്ധ്യയനം ക്രമീകരിക്കാം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക