ന്യൂഡല്‍ഹി: അടുത്ത ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനായി എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. ഇതോടെ കേരളവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. ഐ.പി.എല്ലില്‍ ഹോം എവേ മത്സരങ്ങള്‍ക്ക് പുറമെ നിഷ്പക്ഷ വേദികളിലും മത്സര നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേരളത്തിനടക്കം മത്സരങ്ങള്‍ അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി ട്വന്റി 20 ലോകകപ്പ് മത്സരവും കേരളത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. അതേസമയം 2022-ലെ ഐ.പി.എല്‍ സീസണില്‍ 10 ടീമുകളെ ഉള്‍പ്പെടുത്താനും അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക