കവരത്തി: സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് ഭാവി പരിപാടികൾ ആലോചിക്കുന്നതിന് വേണ്ടി കവരത്തി ദ്വീപ് ഖാളി ബഹു ഹംസത്ത് മുസ്ലിയാരുടെ അധ്യക്ഷതയിൽ മദ്റസാ മാനേജ്മെന്റുകൾ, മത സംഘടനകളുടെ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, സ്കൂളുകളിലെ എസ്.എം.സി ഭാരവാഹികൾ, സേവ് ലക്ഷദ്വീപ് ഫോം തുടങ്ങിയവർ യോഗം ചേർന്നു. സ്കൂളുകളിലെ പുതിയ സമയക്രമീകരണം പൂർണമായി പിൻവലിച്ച് പഴയ നില തുടരണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകും.

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സമയക്രമവുമായി സഹകരിക്കില്ല. മദ്റസാ സ്കൂൾ സമയം പഴയത് പോലെ തുടരാനാണ് യോഗത്തിൽ തീരുമാനമായത്. ഈ തീരുമാനങ്ങൾ മറ്റു ദ്വീപുകളിലെ ഖാളിമാരെയും സംഘടനാ ഭാരവാഹികളെയും അറിയിച്ചിട്ടുണ്ട്.
ഒന്നിനു പുറകെ മറ്റൊന്നായി ഫാസിസ്റ്റ് അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ പ്രതികരണശേഷി നഷ്ടപ്പെടാതെ എല്ലാ ദ്വീപുകാരും ഒറ്റക്കെട്ടായി പ്രതിരോധം തീർക്കാൻ മുന്നോട്ട് വരണം എന്ന് യോഗം ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക