വൻകരയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച കോഴിയിറച്ചിക്ക് ലക്ഷദ്വീപിൽ നിരോധനം

0
263

കവരത്തി: വൻകരകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച കോഴിയിറച്ചിക്ക് ലക്ഷദ്വീപിൽ നിരോധനം. ദ്വീപിലേക്കുള്ള ഇറച്ചിയുടെ കയറ്റുമതിയും തടഞ്ഞിട്ടുണ്ട്. ദ്വീപിന്റെ അയൽ സംസ്ഥാനമായ കേരളത്തിൽ കോഴികളിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ രാകേഷ് കുമാർ ഡാനിക്സാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വൻകരകളിൽനിന്ന് ദ്വീപിലേക്ക് പോകുന്ന ബാർജ്കളിലോ കപ്പലുകളിലോ ശീതീകരിച്ച മാംസം കയറിയിട്ടില്ല എന്ന് ഉറപ്പാക്കാൻ നിർദേശം ഉണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here