കൊച്ചി: അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന കെ. ചെറിയകോയയെ സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. സാക്ഷിമൊഴി കോടതി രേഖകളിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഷന് ഉത്തവിട്ടത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയത്. മജിസ്ട്രേറ്റിന്റെ നടപടിയിൽ അന്വേഷണം നടത്താനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ലക്ഷദ്വീപ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയാണ് ചെറിയകോയ.
ക്രിമിനൽ കേസിൽ പ്രതിയായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് നാസറിനെയും മറ്റുചിലരെയും അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യാജമൊഴി രേഖപ്പെടുത്തി വിവിധ വകുപ്പുകളിൽ മജിസ്ട്രേറ്റ് തടവിന് ശിക്ഷിച്ചിരുന്നു. മജിസ്ട്രേറ്റിനെതിരേ നേരത്തേ ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന് പരാതി നൽകിയിരുന്ന പ്രതികളോട് വ്യക്തിവൈരാഗ്യമുള്ളതിനാലാണിതെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സസ്പെൻഡ് ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക