കൊച്ചി: ഇന്ന് പുറപ്പെട്ട എം.വി.കവരത്തി കപ്പലിൽ കയറ്റാനായി എത്തിച്ച കഞ്ചാവുകെട്ട് കൊച്ചി സ്കാനിംഗ് സെന്ററിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്കാനിംഗ് സെന്ററിൽ നിന്നും കപ്പലിലേക്ക് പോവുന്ന അവസാന ബസ് പുറപ്പെട്ടതിന് ശേഷവും ആരുടേതെന്ന് അറിയാത്ത ഒരു ബാഗ് കണ്ടതിനെ തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ബാഗിൽ നിറയെ കഞ്ചാവ് കണ്ടെത്തിയത്. ആരുടെ ബാഗാണെന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും തെളിവുകൾ ഒന്നുമില്ലാത്തത് ഉദ്യോഗസ്ഥരെ വലച്ചു. ആകെ തെളിവായി ബാഗിൽ നിന്നും ലഭിച്ചത് എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ചതിന്റെ ഒരു രസീത് മാത്രമാണ്. ഈ രസീതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് സഹിതം പ്രതികളെ കേരള പോലീസിന് കൈമാറി. പ്രതികൾ ഇപ്പോൾ കേരളാ പോലീസ്ന്റെ കസ്റ്റഡിയിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക