ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ ഓര്‍മ്മയ്ക്കാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ന്യൂഡല്‍ഹിയിലെ രാജ്പത്തില്‍ രാജ്യത്തിന്റെ പ്രതിരോധ ശേഷി, വൈവിധ്യം, സമ്ബന്നമായ സാംസ്കാരിക പൈതൃകം എന്നിവ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഒരു മഹത്തായ പരേഡ് സംഘടിപ്പിക്കുന്നതും പതിവാണ്. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ഇത്തവണ ആഘോഷം അല്പം വ്യത്യസ്തമായി കാണപ്പെടും. 8.2 കിലോമീറ്ററിലുള്ള പരേഡിന് പകരം ഇത്തവണ 3.3 കിലോമീറ്റര്‍ ദൂരമേയുണ്ടാകുള്ളു. വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തില്‍ പരേഡ് അവസാനിക്കും. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ പൈതൃകമോ ചരിത്രത്തില്‍ നിന്നുള്ള ഒരു രംഗമോ പ്രദര്‍ശിപ്പിക്കുന്ന ടാബ്ളോകളും പ്രദര്‍ശിപ്പിക്കാറുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക