ആർമി റിക്രൂട്ട്‌മെന്റ് റാലി മാർച്ച് ആറ് മുതൽ തിരുവനന്തപുരത്ത്

0
174

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ഉദ്യോഗാർഥികൾക്കുള്ള കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാർച്ച് ആറ് മുതൽ 12 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലുമുള്ളവർക്കുള്ള റാലിയാണ് തിരുവനന്തപുരത്ത് നടക്കുക. നേരത്തേ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് അഡ്മിറ്റ് കാർഡ് ഇതിനകം അയച്ചതായി ആർമി റിക്രൂട്ടിങ്‌ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2383953, malabarhill-67@gov.in.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here