യുക്രൈനിലെ യുദ്ധമുഖത്ത് രണ്ട് ലക്ഷദ്വീപുകാരും. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

0
1713

കവരത്തി: യുക്രൈനിലെ യുദ്ധമുഖത്ത് രണ്ട് ലക്ഷദ്വീപുകാരും കുടുങ്ങിക്കിടക്കുകയാണ്. ഔസാഫ് ഹുസൈൻ, സഈദ് ഖുറേഷി എന്നീ യുവാക്കളാണ് ഉക്രൈനിലുള്ളത്. ഇവരെ നാട്ടിൽ എത്തിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കത്തയച്ചു. ഇവരുടെ കാര്യത്തിൽ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസ്സിയോട് നിർദേശിക്കണമെന്നും ഇവരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here