കവരത്തി: ഫെബ്രുവരി മാസത്തെ റേഷൻ സാധനങ്ങൾ 28 (തിങ്കളാഴ്ച) വരെ ലഭിക്കും. ആധാർ കാർഡുമായി ലിങ്ക് ചെയ്ത കാർഡിലെ ഏതെങ്കിലും വ്യക്തി നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചതിന് ശേഷം മാത്രമേ റേഷൻ വാങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ആധാർ ഡാറ്റാബേസ് സർവ്വർ പ്രവർത്തനരഹിതമായിരുന്നു. കൂടാതെ, പല ദ്വീപുകളിലും ഇന്റർനെറ്റ് വേഗത കുറവായതിനാൽ വിരലടയാളം പതിപ്പിക്കുന്ന പ്രക്രിയ വളരെ ഇയഞ്ഞാണ് നീങ്ങുന്നത്. മറ്റന്നാൾ ഞായറാഴ്ച ആയതിനാൽ നാളെ വരെയാണ് റേഷൻ നൽകേണ്ടിയിരുന്നത്. നാളെ കൊണ്ട് എല്ലാവർക്കും റേഷൻ നൽകുന്നത് പൂർത്തിയാക്കാൻ സാധിക്കില്ല എന്നതിനാലാണ് തിങ്കളാഴ്ച വരെ നൽകാൻ തീരുമാനിച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക