ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2021 മാര്‍ച്ച് 31 ന് അവസാനിക്കും. ലിങ്ക് ചെയ്യാത്തവര്‍ 1000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.
നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അവരുടെ ആധാര്‍ നമ്ബറും നല്‍കേണ്ടത് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം 2020 ജൂണ്‍ 30 മുതല്‍ 2021 മാര്‍ച്ച് 31 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഒമ്ബത് മാസത്തേക്ക് സര്‍ക്കാര്‍ നീട്ടിയിരുന്നു.
നിലവില്‍ ഉപയോഗിക്കുന്ന പാന്‍ കാര്‍ഡ് അസാധുവാകുന്ന സാഹചര്യം വന്നാല്‍ നികുതി അടയ്ക്കുന്നതിന് തടസം നേരിട്ടേക്കും. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കില്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുകയും ചെയ്യും. www.incomtaxindiafiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ആധാറും, പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കേണ്ടത്. വെബ്സൈറ്റിലെ ലിങ്ക് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്കി നടപടികള്‍ പൂര്‍ത്തിയാക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക