ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനുള്ള നീക്കം പിൻവലിക്കണം: ബിനോയ് വിശ്വം

0
600

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എംപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപി കത്തയച്ചു. പശു, കാള എന്നിവയുടെ കശാപ്പ് കുറ്റകരമാക്കുന്ന ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 ഭരണഘടനാ വിരുദ്ധവും ലക്ഷദ്വീപിലെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു. ഓരോ വ്യക്തിയുടെയും ഭക്ഷണശീലങ്ങൾ അവരുടെ സമുദായ‑മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. 96 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിലെ നടപടി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് വ്യക്തമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. നിരോധനം ഈ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിനാളുകളെ ദോഷകരമായി ബാധിക്കും.

Advertisement

ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിലുണ്ട്. എന്നാൽ ബിജെപി തന്നെ ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധനം കൊണ്ടുവരില്ലെന്ന് മുൻ ബിജെപി അധ്യക്ഷനും നിലവിലെ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലുള്ള മണിപ്പൂരിലും ബീഫ് നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നതെന്നും ലക്ഷദ്വീപിലെ ജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് വിവാദ നിയമം ഉടനടി പിൻവലിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here