അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

0
626

ജോധ്പുര്‍: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആശാറാം ബാപ്പു(77) വിന് ജീവപര്യന്തം തടവ്ശിക്ഷ. മറ്റു രണ്ടുപ്രതികള്‍ക്കും 20 വര്‍ഷം തടവും പ്രഖ്യാപിച്ചു. വിധിപ്രസ്താവം കേട്ട് കോടതിയില്‍ ആശാറാം കുഴഞ്ഞു വീണു. രാജസ്ഥാനിലെ ജോധ്പുരില്‍ പട്ടികജാതിപട്ടിക വര്‍ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് രാവിലെയാണ് ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മധുസൂദന്‍ ശര്‍മയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആശാറാം ബാപ്പുവിനെതിരേയുള്ള കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ, ബാലനീതിനിയമം, പട്ടികജാതിവര്‍ഗ – അതിക്രമം തടയല്‍ – നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ജീവ പര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണിത്. ആശാറാമിനു പുറമേ ആശ്രമത്തിലെ വാര്‍ഡനായ സംഗീത ഗുപ്ത, പാചകക്കാരന്‍ പ്രകാശ്, ശരത്ച്ചന്ദ്ര, ശിവ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here