പനിയും ജലദോഷവും വന്ന് ബുദ്ധിമുട്ടുമ്പോള്‍ എല്ലാവരും ആവി പിടിക്കും. പ്രായഭേതമന്യേ എല്ലാവരും ആവി പിടിക്കാറുണ്ട്. എന്നാല്‍ ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
- മുഖത്തേക്ക് ആവി പിടിക്കുമ്പോള്‍ പരമാവധി അഞ്ച് മിനിറ്റിലധികം ആവി കൊള്ളരുത്. കണ്ണിലേക്ക് ആവിയടിക്കാതെ നോക്കുക. ഇതിനായി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുക.
- പനിയോ ജലദോഷമോ ഉള്ളപ്പോള്‍ ആവി പിടിച്ചാല്‍ അസുഖം പെട്ടെന്ന് ഭേദമാകും.
- തലവേദനയുള്ളപ്പോള്‍ ഉപയോഗിക്കുന്ന ബാമുകള്‍ ആവി പിടിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുരുത്. ഇത് വിപരീത ഫലം ചെയ്യും. അതിനാല്‍ വെള്ളത്തില്‍ ബാം കലര്‍ത്താതിരിക്കുക.
- ബാമിനു പകരം തുളസിയില, യൂക്കാലി തൈലം, രാമച്ചം, പനിക്കൂര്‍ക്കയുടെ ഇല എന്നിവയിട്ട വെള്ളത്തില്‍ ആവി പിടിക്കുക.
- വേപ്പറൈസുകളോ, സ്റ്റീമറുകളോ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.
- വേപ്പറൈസുകള്‍ കുട്ടികളുടെ കൈ എത്താത്തയിടത്ത് സൂക്ഷിക്കുക.
- മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നത് വൈറല്‍ രോഗങ്ങളും സൈനസ് ഇന്‍ഫെക്ഷനും അകറ്റാന്‍ ഉത്തമമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക