ഡെൽഹി: ഐപിഎല്‍ പതിനൊന്നാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ദില്ലി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. മികച്ച താരങ്ങളുണ്ടായിട്ടും മോശം ഫോമില്‍ കളിക്കുന്ന ദില്ലിക്ക് ആറു മത്സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. ഇതോടെയാണ് ഗംഭീര്‍ ടീം മാനേജ്‌മെന്റിനോട് രാജി നിര്‍ദ്ദേശിച്ചത്.
പാതി മലയാളി ശ്രേയസ് അയ്യരാണ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍. പരിശീലകന്‍ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റന്‍, ടീം സിഇഒ ഹേമന്ത് ദുവ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീര്‍ രാജിവെച്ചൊഴിയുന്നകാര്യം പരസ്യമാക്കിയത്. കൊല്‍ക്കത്ത ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗംഭീര്‍ ഈ സീസണിലാണ് ദില്ലിയില്‍ മടങ്ങിയെത്തിത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക