വാട്​സ്​ആപ്പ്​ ഗ്രൂപ്പ്​ വീഡിയോ കാളില്‍ ഇനി ഒരേസമയം എട്ടുപേര്‍

0
678

ന്യൂയോര്‍ക്ക്​: ഈ ലോക്​ഡൗണ്‍ കാലത്ത്​ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആളുകള്‍ വീഡിയോ കാളിലൂടെ സ്വന്തം കുടുംബങ്ങളെയും സുഹൃത്തുക്കളെയും കണ്ടാണ്​ ആശ്വാസം കണ്ടെത്തുന്നത്​. ജനപ്രിയ സമൂഹമാധ്യമങ്ങളില്‍ ഒന്നായ വാട്​സ്​ആപ്പില്‍ നേരത്തെ നാല്​ പേര്‍ക്ക്​ മാത്രമാണ്​ ഗ്രൂപ്പ്​ കാളില്‍ ഏര്‍​െപടാനായിരുന്നത്​. സൂം, ഗൂഗ്​ള്‍ ഡുവോ, ഐ.എം.ഒ എന്നീ അപ്ലിക്കേഷനുകളെത്തേടി ഉപഭോക്​താക്കള്‍ പോയതിനെത്തുടര്‍ന്നാണ്​​ വാട്​സ്​ആപ്പ്​ ഫീച്ചേഴ്​സില്‍ മാറ്റം വരുത്താന്‍ തയാറായത്​​.

ഇനിമുതല്‍ നാലിന്​ പകരം എട്ടുപേര്‍ക്ക്​ വാട്​സ്​ആപ്പ്​ ഗ്രൂപ്പ്​ കാളില്‍ പങ്കുചേരാന്‍ സാധിക്കും. ഫേസ്​ബുക്ക്​ സി.ഇ.ഒ മാര്‍ക്ക്​ സുക്കര്‍ബര്‍ഗാണ്​ വെള്ളിയാഴ്​ച ഇക്കാര്യം വ്യക്​തമാക്കിയത്​. നിലവില്‍ ബീറ്റ വേര്‍ഷനില്‍ മാത്രമാണ് അപ്‌ഡേറ്റ് വന്നത്​. എല്ലാ വാട്​സാപ്പ്​ ഉപഭോക്​താക്കള്‍ക്കും ഇൗ സൗകര്യം അടുത്ത ആഴ്​ച മുതലാണ്​ ലഭ്യമാകുക.

ഇതോടൊപ്പം സൂം ആപ്പിന് കനത്ത വെല്ലുവിളി ഉയര്‍ത്തി മെസഞ്ചര്‍ റൂമില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്​ ഫേസ്ബുക്ക്. ഒരുസമയം 50 പേര്‍ക്ക് വരെ ​െമസഞ്ചര്‍ റൂമിലെ വീഡിയോ കാളിങ്ങില്‍ പങ്കെടുക്കാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here