കവരത്തി: സജീവ എസ്.വൈ.എസ് പ്രവർത്തകനും കവരത്തി ദ്വീപിലെ സന്നദ്ധ സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്ന മാളിക സലീമിന്റെ വിയോഗത്തിന് ഒരു വർഷം പിന്നിടുന്നു. സുന്നീ സംഘടനാ രംഗത്തും സാമൂഹിക രംഗത്തും കവരത്തി ദ്വീപിലെയും, കവരത്തിയിൽ എത്തുന്ന മറ്റുള്ളവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച പ്രബോധകനായിരുന്നു മർഹൂം സലീം. കഴിഞ്ഞ വർഷം റമളാൻ 22 നാണ് അദ്ദേഹം മരണപ്പെട്ടത്. ലക്ഷദ്വീപിൽ കോവിഡ് കേസുകൾ വ്യാപിച്ച ഘട്ടത്തിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ ഹോസ്പിറ്റലിൽ ഒരുക്കുന്നത് മുതൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ മയ്യിത്ത് പരിപാലനത്തിൽ വരെ സജീവമായി പങ്കെടുത്ത അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബത്തിനും സംഘടനാ പ്രവർത്തകർക്കും ഉണ്ടാക്കിയ നടുക്കം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഒരാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിൽ സുന്നീ സംഘടനാ കുടുംബം അദ്ദേഹത്തെ സ്മരിക്കുകയാണ്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി നേതാക്കൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക