ശ്രീലങ്കയിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ പതിനഞ്ചോളം ഐ.എസ് തീവ്രവാദികൾ കേരളം, ലക്ഷദ്വീപ്, മിനിക്കോയ് എന്നിവിടങ്ങൾ ലക്ഷ്യം വെച്ച് വെളുത്ത നിറത്തിലുള്ള ബോട്ടിൽ പുറപ്പെട്ടിട്ടുള്ളതായി മുന്നറിയിപ്പ്. കോസ്റ്റൽ എഡിജിപിയാണ് മുഴുവൻ തീരദേശ പൊലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മുഴുവൻ ജാഗ്രതാ സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗരൂകരായിരിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കോസ്റ്റൽ പൊലീസിനേയോ ജാഗ്രതാ സമിതി അംഗങ്ങളേയോ വിവരം അറിയിക്കേണ്ടതാണെന്നും നിർദേശമുണ്ട്.
കടപ്പാട് : ന്രൂസ് 24
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക