കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ വ്യക്തിപരമായ മൊബൈല്‍ നമ്ബറിലേക്ക് സന്ദേശം അയച്ച ദ്വീപ് നിവാസികള്‍ക്കെതിരേ ഭരണകൂടം നിയമനടപടി ആരംഭിച്ചു. നാല് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിലെടുത്തിട്ടുണ്ട്. കേരള സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ലക്ഷദ്വീപ് പോലിസ് സന്ദേശമയച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചത്.
കഴിഞ്ഞ രാത്രി അഗത്തി ദ്വീപില്‍ നിന്നും മൂന്ന് പേരെയും ബിത്ര ദീപില്‍ നിന്നു ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.സീനിയര്‍ പോലിസ് സൂപ്രണ്ട് നേരിട്ടാണ് രഹസ്യമായി അന്വേഷണം നടത്തുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക