കൊച്ചി: ലക്ഷദ്വീപുകാരായ ജനങ്ങൾ നാട്ടിലേക്ക് പോവാൻ കപ്പലില്ലാതെ കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി ജെ.ഡി.യു അധ്യക്ഷൻ ഡോ. മുഹമ്മദ് സാദിഖ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച wp(c)16800/2022 പൊതുതാൽപര്യ ഹർജി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് വാദം കേട്ടു. നിലവിലെ സാഹചര്യത്തിൽ നേവിക്കപ്പലുകൾ വഴി ആളുകളെ നാട്ടിലെത്തിക്കാൻ സാധിക്കുമോ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് കോടതി ആരാഞ്ഞു. തിങ്കളാഴ്ച മറുപടി നൽകാനാണ് പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപ് ഗവൺമെൻ്റ് അവരുടെ കപ്പലുകൾ എന്തുകൊണ്ടാണ് ഓടിക്കാത്തത്, എപ്പോൾ മുതൽ കപ്പലുകൾ ഓടിക്കാനാവും എന്നും കോടതി ചോദിച്ചു. കൊച്ചിയിൽ കുടുങ്ങിയവർക്ക് സഹായം നൽകുന്ന കാര്യം തിങ്കളാഴ്ച പരിഗണിക്കാമെന്നും പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അന്ന് ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അവരുടെ മറുപടി കോടതിയെ അറിയിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക