കൊച്ചി: ബെൻഷിത് ഇബ്നു അക്ബർ ഇനി കൊച്ചി സിറ്റി എഫ് സിക്ക് വേണ്ടി വല കാക്കും. കൊച്ചി സിറ്റി എഫ് സിയുടെ ഗോൾ കീപ്പർ ആയി ബെൻഷിത് തിരഞ്ഞെടുക്കപ്പെട്ടു. ആന്ത്രോത്ത് ദ്വീപിൽ പടന്നാപുതിയപുര ഷറഫുന്നിസ്സയുടെയും എം. കെ അലി അക്ബറിന്റെയും മകനാണ് ബെൻഷിത്.
ഇന്റർ സ്കൂൾ കായിക മേളകളിൽ മികച്ച വിജയം കാഴ്ച വെച്ച ബെൻഷതിനെ കാത്തലിൻ എഫ്. സി അണ്ടർ 14 ടീമിൽ എത്തിച്ചത് കോച്ച് അഫ്താഫ് ആണ്. കാരക്കാട് യങ് ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച അണ്ടർ 14 ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബെൻഷിത് ഗോൾഡൻ ഗ്ലൗ ജേതാവായി. പിന്നീട് ലക്ഷദ്വീപ് അക്കാദമി സെലെക്ഷന് പോയെങ്കിലും സെലക്ട് ആയില്ല. അതിന് ശേഷമാണ് ബെൻഷതിനു കൊച്ചി സിറ്റി എഫ് സിയിൽ സെലെക്ഷൻ കിട്ടുന്നത്. കൊച്ചി സിറ്റി എഫ് സി യുടെ ഗോൾ കീപ്പർ ആയ ബെൻഷിത് ഇപ്പോൾ ആലുവ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥി കൂടിയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക