വീണ്ടും വിവാദ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം; ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്ന്​ ഉത്തരവ്

0
844

കൽപ്പേനി: ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. കൽപ്പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറാണ് നോട്ടിസ് നൽകിയത്. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന് ഉത്തരവിൽ പറയുന്നു.

മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത് ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്​. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here