കവരത്തി: വിദ്യാർത്ഥികളുടെ അവകാശ സമര നിരോധനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിക്കൊണ്ട് ലക്ഷദ്വീപിലെ യുവ ജന വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു കൂട്ടാനൊരുങ്ങി ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ. ജൂൺ 27 ആം തീയതിയിൽ കവരത്തി ബാക്കിയാതു സാലിഹാതു മദ്രസ്സ കോൺഫറൻസ് ഹാളിൽ വെച്ചാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
LDWA, INYC, NYC, DYFI, SFI, AISF ,NSUI, LSA സംഘടനകൾക്കാണ് AIYF കത്ത് നൽകിയിരിക്കുന്നത്.
ലക്ഷദ്വീപിലെ കോളജുകളിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന യുവാക്കളെയും യോഗത്തിന് ക്ഷണിക്കുമെന്നും പാർട്ടി ഭേദമന്യേ യുവ ജന വിദ്യാർത്ഥി ഐക്യം ലക്ഷദ്വീപിൻ്റെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്നും എ ഐ വൈ എഫ് പ്രതിനിധികൾ ദ്വീപ്മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക