കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനെതിരെയും സി.ബി.ഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത് . ലക്ഷദ്വീപിലെ വിവിധയിടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തുകയാണ്.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് എം.പി രംഗത്തെത്തി. തനിക്കെതിരായ അന്വേഷണം പകപോക്കല്‍ നടപടിയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരായ പകപോക്കലാണ് കേസെന്നും ലക്ഷദ്വീപ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം വന്നിട്ടില്ലെന്നും മുഹമ്മദ് ഫൈസല്‍ ദ്വീപ്മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക