ലാലിഗ; മഞ്ഞപ്പടയെ കെട്ടുകെട്ടിച്ച് മെല്‍ബണ്‍ സിറ്റി എഫ്‌സിക്ക് രാജകീയ വിജയം

0
910

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തറപറ്റിച്ച് മെല്‍ബണ്‍ സിറ്റി എഫ്‌സി. പൂജ്യത്തിനെതിരെ ആറ് ഗോളുകളുടെ വമ്പന്‍ വിജയമാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി സ്വന്തമാക്കിയത്‌.

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ അടിച്ച മെല്‍ബണ്‍ രണ്ടാം പകുതിയില്‍ നാല് തവണ കൂടി ലക്ഷ്യം കാണുകയായിരുന്നു. ദാരിയോ വിദോസിച് (30), റിലേ മക്ഗ്രീ (33, 56), ലാച്‌ലന്‍ വെയില്‍സ് (50), രാമി നജരൈന്‍ (75), ബ്രൂണോ ഫൊര്‍ണറോലി (79) എന്നിവരാണ് മെല്‍ബണ്‍ സിറ്റി എഫ്‌സിക്കായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍വല ചലിപ്പിച്ചത്.

Advertisement

അനസ്, കെ. പ്രശാന്ത് എന്നിവരെ ആദ്യ ഇലവനിലുള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മെല്‍ബണിനെതിരെ ഇറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നെമാഞ്ച, കെസിറോണ്‍ കിസിത്തോ, സിറില്‍ കാലി, പൊപ്‌ലാറ്റ്‌നിക് എന്നിവരെ പിന്‍വലിച്ച് റാകിപ്, ഋഷിദത്ത്, പെക്കൂസണ്‍, സക്കീര്‍ മുണ്ടംപറമ്പ എന്നിവര്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here