‘മേരി സിന്ദഗീ’ ലക്ഷദ്വീപിൽ നിന്നൊരു ഹിന്ദി രചന. മുഹമ്മദ് റിയാസിന്റെ പുസ്തകം പ്രകാശനം ചെയ്തു.

0
1707

കവരത്തി: ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് റിയാസിന്റെ ‘മേരി സിന്ദഗീ’ എന്ന ഹിന്ദി പുസ്തകം കവരത്തിയിൽ പ്രകാശനം ചെയ്തു. ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ സാഹിത്യ പുരസ്കാരം നേടിയ പ്രൊ.റാഷിദ് മാസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലക്ഷദ്വീപ് സെന്ററുകളുടെ ഡീനും നിരവധി രാജ്യാന്തര പുരസ്കാര ജേതാവുമായ പ്രൊ.അബ്ദുൽ ഖാദറിന് ആദ്യ പകർപ്പ് കൈമാറി കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഉഷയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.

www.dweepmalayali.com

ആന്ത്രോത്ത് ദ്വീപ് സ്വദേശിയും ഡെൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളുമായ അബ്ദുൽ ഖാദറിന്റെയും നഫീസത്തുൽ മിസിരിയ്യയുടെയും മകനാണ് മുഹമ്മദ് റിയാസ്. ലക്ഷദ്വീപിലെ ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷദ്വീപ് ചരിത്രത്തെ കൂടുതൽ പഠനവിധേയമാക്കി മുഹമ്മദ് റിയാസ് രചിക്കുന്ന രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. എല്ലാവരെയും പിന്തുണയും പ്രാർഥനയും ഉണ്ടാവണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.

www.dweepmalayali.com

‘മേരി സിന്ദഗീ’ എന്ന തന്റെ ചെറിയ കൃതിക്ക് ഇവിടെ നൽകിയ ഊഷ്മളമായ സ്വീകരണം, കവരത്തി ബി.എഡ് സെന്ററിലെ അധ്യാപകരും വിദ്യാർത്ഥികളും സാഹിത്യത്തിനും കലക്കും നൽകുന്ന പരിഗണനയുടെ കൂടി തെളിവാണ്. ഈ സ്ഥാപനത്തോടുള്ള തന്റെ അകൈതവമായ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം, മറ്റ് സ്ഥാപനങ്ങൾക്കും ഇതൊരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നതായി മുഹമ്മദ് റിയാസ് ദ്വീപ് മലയാളിയോട് പറഞ്ഞു.

www.dweepmalayali.com

ബി.എഡ് കോളേജ് അധ്യാപകൻ പ്രൊ.മുഹമ്മദ് ‘മേരി സിന്ദഗീ’ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഡോ.സ്മിത, സിനിമാ താരം യാസർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തൗസീഫ് പ്രാർഥനയും അബു ആന്ത്രോത്ത് സ്വാഗതവും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here