ഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണുകളും ഉണ്ടാകില്ല. ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതും അംഗീകരിക്കുമെന്നാണ് സൂചന. തിയേറ്ററുകള്‍ തുറക്കണമോ എന്ന ചര്‍ച്ചയും സജീവമാണ്. മെട്രോയുടെ കാര്യത്തില്‍ ധാരണയുണ്ടായി എന്നാണ് സൂചന.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക