പാൻ കാർഡ്‌ നഷ്ടപ്പെട്ടോ? വിശമിക്കേണ്ട, ഓൺലൈനായി പുതിയ കാർഡ് നേടാം.

0
616

ന്യൂഡല്‍ഹി: ആദായനികുതി നിയമപ്രകാരം നല്‍കുന്ന സ്ഥിരം അക്കൗണ്ട് നമ്ബര്‍ അഥവാ പാന്‍ കാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്ബത്തിക, തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ്. തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെ സാമ്ബത്തിക ഇടപാടുകള്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുള്ള ഒരു പ്രധാന രേഖ കൂടിയാണ് പാന്‍. അതിനാല്‍ പാന്‍ കാര്‍ഡ് നഷ്ടപ്പെടുക എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാല്‍ ഇനി പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ആശങ്കപ്പെട്ടേണ്ടതില്ല.

ഓണ്‍ലൈനായി പുതിയ പാന്‍ കാര്‍ഡ് എളുപ്പത്തില്‍ ലഭിക്കും. നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) ആണ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് നേടാനുള്ള ഓപ്ഷന്‍ ലഭ്യമാക്കുന്നത്.

എന്‍.എസ്.ഡി.എല്ലിന്റെ വെബ്‌സൈറ്റ് വഴിയാണ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി ആദായനികുതി (ഐടി) വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് എന്‍.എസ്.ഡി.എല്‍ ഇ-ഗവണ്‍മെന്റ്.

അതേസമയം, ഡൂപ്ലിക്കേറ്റിനായി അപേക്ഷിക്കുമ്ബോള്‍ പഴയ പാന്‍ കാര്‍ഡ് നമ്ബര്‍ അത്യാവശ്യമാണ്. എന്നാല്‍ ഈ നമ്ബര്‍ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലെങ്കിലോ? വിഷമിക്കേണ്ട അത് കണ്ടെത്താനും വഴിയുണ്ട്. അതിനായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

  • incometaxindiaefiling.gov.in/home എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ‘നിങ്ങളുടെ പാന്‍ അറിയുക’ എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ ‘സമര്‍പ്പിക്കുക’ നല്‍കുക
  • മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒടിപി നല്‍കുക
  • ‘മൂല്യനിര്‍ണ്ണയം’ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ പാന്‍ നമ്ബര്‍, പേര്, അധികാരപരിധി തുടങ്ങിയവ സ്‌ക്രീനില്‍ ലഭ്യമാകും
  • onlineservices.nsdl.com എന്ന വെബ്സൈറ്റ് ലോഗിന്‍ ചെയ്യുക
    സേവനങ്ങള്‍ തിരഞ്ഞെടുത്ത് പാന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • പാന്‍ കാര്‍ഡിന്റെ പുനപ്രസിദ്ധീകരണത്തിന് വേണ്ടി ‘അപ്ലേ’ ക്ലിക്കുചെയ്യുക

ഫോം പൂരിപ്പിച്ച്‌ പാന്‍ നമ്ബര്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. (ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ വിലാസം അപ്ഡേറ്റ് ചെയ്യാം)

കടപ്പാട്: കേരള കൗമുദി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here