കൊളംബോ: മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയം. പ്രസിഡന്റായിരുന്ന അബ്ദുള്ള യമീനിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇബ്രാഹിം മുഹമ്മദിന്റെ വിജയം. മുഹമ്മദ് സോലിഹ് 58. 3 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ടെന്ന് തിങ്കളാഴ്ച രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. വിജയിക്കുന്നതിന് 50 ശതമാനം വോട്ടുകള്‍ മാത്രമാണ് വേണ്ടത്. വിജയവാര്‍ത്ത പുറത്തുവന്നതോടെ മാല്‍ദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പതാകകളുമേന്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മുന്‍ പ്രസിഡന്റില്‍ നിന്നുള്ള ഒരു വിധ പ്രതികരണങ്ങളും ലഭ്യമല്ല. അഞ്ച് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.
മാലിദ്വീപിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഓര്‍മിച്ച സോലിഹ് വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുവന്നതെന്ന് ഓര്‍മിക്കുന്നു. പലരും ജയിലില്‍ അടയ്ക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തുു. യമീനിന്റെ നിലപാടുകളെ എതിര്‍ത്തവരെ ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തുുകൊണ്ടായിരുന്നു യമീനിന്റെ നീക്കങ്ങള്‍. ഇത് മാലിദ്വീപില്‍ മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയും യമീന്‍ അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം രാജ്യത്തെ ജനാധിപത്യത്തിന്റെ സ്ഥി മെച്ചപ്പെടുത്താത്ത പക്ഷം ഉപരോധം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്തുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും താക്കീത് നല്‍കിയിരുന്നു. രാജ്യത്തെ ജനാധിപത്യസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുമെന്ന വാഗ്ദാനമാണ് മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുള്ളത്. വിനോസഞ്ചാരത്തെ സുപ്രധാനവരുമാനമായി കണക്കാക്കുന്ന മാലിദ്വീപില്‍ 400000 ഓളം മാത്രമാണ് ജനസംഖ്യ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക