പ്രധാനമന്ത്രിയുടെ ചിത്രവും സബ് കാ സാത്ത് സന്ദേശവും നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രിംകോടതി. കോടതിയുടെ ഇ മെയിലുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് നീക്കാൻ നിർദേശിച്ചത്. ഇന്നലെ രാത്രിയാണ് സുപ്രിംകോടതി എൻ.ഐ.സിക്ക് ഇത് സംബന്ധിച്ച് അടിയന്തര നിർദേശം നൽകിയത്. സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെ എൻ.ഐ.സി പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്തു.
സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും ഔദ്യോഗിക ഇ മെയിലുകളിൽ നിന്ന് നീക്കം ചെയ്തു. സുപ്രിം കോടതിയുടെ ഔദ്യോഗിക ഇമെയിലുകളിൽ ജുഡീഷ്യറിയുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചിത്രം ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് ശേഷം, ചിത്രം നീക്കം എൻഐസിയോട് ആവശ്യപ്പെടുകയായിരുന്നു. സുപ്രിംകോടതിയിൽ നിന്നുള്ള ഇ മയിലുകളുടെ ചുവട്ടിൽ കോടതിയുടെ ചിത്രം ചേർക്കാനും എൻ.ഐ.സിക്ക് നിർദേശം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക