കവരത്തി: ഡി.വൈഎഫ്.ഐയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന് മുന്നിൽ 8 മണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തി. സമരം സിപിഎം ലക്ഷദ്വീപ് സെൻട്രൽ കമ്മിറ്റി അംഗം സഖാവ് മുഹമ്മദലി ഉൽഘാടനം ചെയ്തു.
ദ്വീപിൽ വിദ്യാസമ്പന്നരായ ഒരുപാട് ചെറുപ്പക്കാർ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോൾ പെൻഷനായവരെ വീണ്ടും തിരുകി കയറ്റുന്ന അഡ്മിനിസ്‌ട്രേഷന്റെ വികലമായ നയം അവസാനിപ്പിക്കുന്നതിന് ദ്വീപിലെ ഏറ്റവും വലിയ ജനാധിപത്യ സഭയായ ജില്ലാ പഞ്ചായത്ത് ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഡി.വൈ.എഫ്.ഐ സമരം നടത്തിയത്.

ഒരു മാസം മുൻപ് നടത്തിയ ധർണ്ണയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടുത്ത മീറ്റിങ്ങിൽ വിഷയം ചർച്ച ചെയ്യുമെന്നും ഐക്യകണ്ഠമായി തീരുമാനമെടുത്ത് അത് അഡ്മിനിസ്‌ട്രേഷനെ അറിയിക്കുമെന്നും ഉറപ്പ് നൽകിയിരുന്നതായി ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. എന്നാൽ ഈ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും സമരവുമായി രംഗത്തിറങ്ങിയതെന്ന് സിപിഎം സെക്രട്ടറി സഖാവ് പി.പി റഹീം ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപുകാർ നേരിടുന്ന ഈ പ്രശ്‌നത്തിൽ നിന്നും ജില്ലാ പഞ്ചായത്തിനെ ഒഴിഞ്ഞു കളിക്കാൻ അനുവദിക്കുകയില്ലെന്ന് സഖാവ് മുഹമ്മദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക