പുതിയ അഡ്മിനിസ്ട്രേറ്ററായി ദിനേഷ്വർ ഷർമ്മ ഐ.പി.എസ്

0
620

ന്യൂഡൽഹി: ലക്ഷദ്വീപിന്റെ മുപ്പത്തിമൂന്നാമത് അഡ്മിനിസ്ട്രേറ്ററായി വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ ദിനേഷ്വർ ഷർമ്മ നിയമിതനായി. 1976 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ദിനേഷ്വർ ഷർമ്മ. കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സെക്രട്ടറിയായ (യു.ടി) ഗോവിന്ദ മോഹനാണ് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചത്.

To advertise here, Whatsapp us.
ജന്മം കൊണ്ട് ബീഹാറുകാരനായ ദിനേഷ്വർ ഷർമ്മ തന്റെ ഔദ്യോഗിക കർമ്മ മണ്ഡലമായി തിരഞ്ഞെടുത്തത് കേരളമാണ്. കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലയാളം ഉൾപ്പെടെ ഏഴോളം ഭാഷകൾ അനായാസമായി സംസാരിക്കും.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറായി 2017 ജനുവരിയിൽ വിരമിച്ച അദ്ദേഹം നിലവിൽ ജമ്മു കാശ്മീർ വിഷയത്തിലെ ചർച്ചകളിൽ കേന്ദ്ര സർക്കാരിന് വേണ്ടി പങ്കെടുക്കുന്ന സംവാദകനാണ്.
ആദ്യം ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ വിജയിച്ച അദ്ദേഹം വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതിയാണ് ഐ.പി.എസ് യോഗ്യത നേടിയത്. കേരളാ പോലീസിന്റെ ഉന്നത റാങ്കുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സി.ആർ.പി.എഫ്, ഇന്റലിജൻസ് ബ്യൂറോ എന്നീ സേനകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ജോലിയിൽ നിന്നും രിജിവെക്കുന്ന മുറയ്ക്ക് അദ്ദേഹം ലക്ഷദ്വീപിന്റെ മുപ്പത്തിമൂന്നാമത് അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കും

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here