കവരത്തി: ജയിലിൽ ആയിരിക്കെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് നസീർ കെ.കെയ്ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ജയിലിൽ നിന്ന് മർദ്ദനമേറ്റ് പരിക്ക് പറ്റിയ നസീറിനെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജയിൽ ഡ്യൂട്ടിയിലായിരുന്ന ഐ.ആർ.ബി (ഇന്ത്യ റിസർവ് ബറ്റാലിയൻ) കോൺസ്റ്റബിൾ ആണ് കെ. കെ നസീറിനെ മർദ്ദിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ നസീറിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബർ 27 നാണ് ലക്ഷദ്വീപിൽ സി.ടി നജ്മുദ്ധീനും കെ. കെ നസീറും അടക്കമുള്ള സി.പി.ഐ നേതാക്കൾ അറസ്റ്റിലാകുന്നത്. ബിത്ര ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തെപ്പറ്റി അഡ്വൈസറുമായി ചർച്ച നടത്താൻ പോയ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി സി.ട്ടി നജ്മുദ്ധീൻ, കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീർ, സ്റ്റേറ്റ് കമ്മിറ്റി അംഗം സൈദലിബിരായിക്കൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക