യൂത്ത് ക്ലബ്ലുകൾക്ക് സ്പോർട്സ് കിറ്റ്, വനിതാ സഹായ സംഘങ്ങൾക്ക് കിച്ചൻ കിറ്റ്: മാതൃകയായി ചെത്ത്ലാത്ത് പഞ്ചായത്ത്.

0
915

ചെത്ത്ലാത്ത്: യുവജനതയുടെ കായിക മുന്നേറ്റത്തിന് പ്രോത്സാഹനമായി ദ്വീപിലെ യൂത്ത് ക്ലബ്ബ്കൾക്ക് സ്പോർട്സ് കിറ്റുകളും വനിതാ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് കിച്ചൻ കിറ്റുകളും അനുവദിച്ചുകൊണ്ട് മാതൃകയായി ചെത്ത്ലാത്ത് പഞ്ചായത്ത്.
ഫുട്‌ബോൾ,വോളിബോൾ,ക്രിക്കറ്റ് ബാറ്റ്, ടെന്നിക്കോയിറ്റ് എന്നിവയടങ്ങിയ സ്പോർട്സ് കിറ്റ് ആണ് യൂത്ത് ക്ലബ്ബ്കൾക്ക് നൽകിയിരിക്കുന്നത്. അടുക്കളയിൽ ആവശ്യമായ സാധനങ്ങൾ അടങ്ങിയ കിച്ചൻ കിറ്റുകൾ ആണ് വനിതാ സെൽഫ് ഹെൽപ്പ് കൂട്ടായ്മകൾക്ക് നഖ്‌ൽകിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായാണ് യുവ മഹിളാ കൂട്ടായ്മകൾക്ക് ഇത്തരമൊരു
പ്രോത്സാഹനവുമായി ഒരു പഞ്ചായത്ത് കിറ്റുകൾ അനുവദിക്കുന്നത്.
ചെത്ത്ലാത്ത് ദ്വീപ് പഞ്ചായത്ത് അങ്കണത്തിൽ നടന്ന വിതരണ ചടങ്ങ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ശ്രീ മുഹമ്മദ് ഇഖ്ബാൽ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലക്ഷദ്വീപ് ടൈംസ് മുൻ പത്രാധിപർ ശ്രീ.കെ.പി മുഹ്‌സിൻ വിശിഷ്ടാതിഥിയായിരുന്നു. ചെയർപേഴ്സൻ ശ്രീ.എം.അലിഅക്ബർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി റഹ്മത്തുന്നിസ, ശ്രീമതി ഫാത്തിമത്തുൽ ബുഷ്‌റ, എക്സിക്യൂട്ടീവ് ഓഫിസർ ശ്രീ തൽഹത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മികച്ച ജനകീയ പ്രവർത്തനങ്ങൾക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പടെ അനേകം അംഗീകാരങ്ങൾ ചെത്ത്ലാത്ത്
പഞ്ചായത്തിന് സ്വന്തമായിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here