മുബസ്സിന മുഹമ്മദിനെ ആദരിച്ച് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്. ഒരു ലക്ഷം രൂപ സമ്മാനിച്ചത് പരിഷത്

0
185
റിപ്പോർട്ട്: ശുഹൈബ് സി.എച്ച്.പി

കവരത്തി: കുവൈത്തിൽ നടന്ന 4ാ‍ം മത്‌ ഏഷ്യൻ യൂത്ത്‌ അത്‌ലറ്റിക്ക്സ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി ലോങ്ങ്‌ ജമ്പിലും ഹെപ്റ്റാത്തലോണിലും വെള്ളി മെഡൽ നേടി ലക്ഷദ്വീപിന്റെ യശസ്സ്‌ വാനോളമുയർത്തിയ ദ്വീപിന്റെ അഭിമാന താരം കുമാരി മുബസ്സിനാ മുഹമ്മദിനും അവരെ പരിശീലിപ്പിച്ച അത്‌ലറ്റിക്ക്‌ കോച്ചുമാരായ അഹ്മദ്‌ ജവാദ്‌ ഹസ്സനും ജാമി അബ്ദുൽ ജലീലിനും ലക്ഷദ്വീപ്‌ എംപ്ലോയീസ്‌ പരിഷത്‌ സെൻട്രൽ കമ്മിറ്റിയും കവരത്തി യൂണിറ്റും സംയുക്തമായി സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു.

സമ്മേളന നഗരിയിൽ എത്തിച്ചേർന്ന മുഖ്യാതിഥികളെ പരമ്പരാഗത ശെയിലിയിൽ സദസ്സിലോട്ട്‌ ആനയിച്ചു.

പരിഷത്‌ സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ്‌ ശ്രീ. P അബ്ദുൽ ജബ്ബാർ സാഹിബ്‌ പ്രൗഡഗംഭീര സദസ്സിനു സ്വാഗതം പറഞ്ഞു കൊണ്ട്‌ മുഖ്യാതിഥികളായ താരങ്ങളെ പരിചയപ്പെടുത്തുകയും കുമാരി മുബസ്സിനാ മുഹമ്മദ്‌ ഈ ചരിത്ര മുഹൂർത്തത്തിലോട്ട്‌ എത്തിച്ചേരുവാൻ പിന്നിട്ട വഴിത്താരഴേക്കുറിച്ചും പരിശീലകർ എടുത്ത അധ്വാനങ്ങളെക്കുറിച്ചും സുധീർഗ്ഗമായ ഭാഷണം നടത്തി. മുമ്പ്‌ മഹാനായ PM സഈദ്‌ സാഹിബിലൂടെ ലോകം അറിഞ്ഞ ഈ കൊച്ചു തുരുത്തിനെ ഇന്ന് മുബസ്സിനെ മുഹമ്മദിലൂടെ ലോകം അറിയുന്നു എന്ന സന്തോഷവും സ്വാഗത പ്രഭാഷണത്തിലൂടെ ശ്രീ അബ്ദുൽ ജബ്ബാർ സാഹിബ്‌ പറഞ്ഞു.

Advertisement

തുടർന്ന് കുമാരി മുബസ്സിനാ മുഹമ്മദിനെ പരിഷത്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ജനാബ്‌ സൈദലി സാഹിബ്‌ പൊന്നാട അണിയിച്ചും പരിഷത്‌ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജനാബ്‌ ഇ. തങ്ങകോയാ സാഹിബ്‌ പുരസ്കാരം സമർപ്പിച്ചും ആദരിച്ചു.

പരിശീലകൻ അഹ്മദ്‌ ജവാദ്‌ ഹസ്സനെ പരിഷത്‌ യൂണിറ്റ്‌ സെക്രട്ടറി മുല്ലക്കോയാ സാഹിബ്‌ പൊന്നാട അണിയിച്ചും ലക്ഷദ്വീപ്‌ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷൻ ജനാബ്‌ ഹസ്സൻ ബഡുമുക്കാഗോത്തി പുരസ്കാരം നൽകിയും ആദരിച്ചു.

പരിശീലകൻ ജാമി അബ്ദുൽ ജലീലിന്റെ അസാന്നിദ്ധ്യത്തിൽ മാതാവ്‌ ഖദീജോമ്മാബിയെ പരിഷത്‌ സീനിയർ മെമ്പർ ശ്രീമതി ഹൈറുന്നിസ്സാ ടീച്ചർ പൊന്നാട അണിയിച്ചും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂ. നാസർ സാഹിബ്‌ പുരസ്കാരവും കൈമാറി ആദരിച്ചു.

Advertisement

തുടർന്ന് നൂറു കണക്കിനു ആളുകൾ നിറഞ്ഞ പ്രൗഡഗംഭീര സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട്‌ ലക്ഷദ്വീപ്‌ എംപ്ലോയീസ്‌ പരിഷത്തിന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ സെന്റ്രൽ കമ്മിറ്റി പ്രസിഡന്റും യൂണിറ്റ്‌ പ്രസിഡന്റും ചേർന്നു കൊണ്ട്‌ കുമാരി മുബസ്സിനാ മുഹമ്മദിനു കൈമാറി.

മറുപടി പ്രസംഗം നടത്തിയ പരിശീലകൻ ശ്രീ. അഹ്മദ്‌ ജവാദ്‌ ഹസ്സൻ ലക്ഷദ്വീപ്‌ എംപ്ലോയീസ്‌ പരിഷത്‌ ഒരുക്കിയ സ്വീകരണത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തുകയും ലക്ഷ്യത്തിലോട്ട്‌ എത്തിപ്പെടാൻ തങ്ങൾ താണ്ടിയ കാഠിന്യമായ വഴികളും അത്‌ വെട്ടിപ്പിടിക്കാൻ കൂടെ നിന്നവരെക്കുറിച്ചും പറഞ്ഞ്‌ കൊണ്ട്‌ വാചാലനായി. തുടർന്നും കുമാരി മുബസ്സിനാ മുഹമ്മദിനും ഇനിയും വളന്ന് വരാനുള്ള കാഴിക താരങ്ങൾക്കും ഇതുപോലെ പിന്തുണ നൽകണമെന്ന് പരിഷത്‌ നേതൃത്വത്തോട്‌ അഭ്യർത്ഥന നടത്തുകയും ചെയ്തു.

To advertise here, WhatsApp us now.

പരിഷത്‌ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മെമ്പറും ലക്ഷദ്വീപ്‌ അഡ്മിനിസ്റ്റ്രേഷൻ കായിക യുവജനകാര്യ വകുപ്പ്‌ സ്പോർട്‌സ്‌ ഓർഗ്ഗനൈസറുമായ ജനാബ്‌. ഷെർഷാദ്‌ മാസ്റ്റർ ചടങ്ങിൽ നന്ദി പ്രഭാഷണവും നടത്തി.

കവരത്തി വില്ലേജ്‌ ദ്വീപ്‌ പഞ്ചായത്ത്‌ ചെയർമാൻ ടി. അബ്ദുൽ ഖാദർ സാഹിബ്‌, ലക്ഷദ്വീപ്‌ അത്ലറ്റിക്ക്‌ അസോസിയേഷൻ പ്രസിഡന്റ്‌ താഹാ സാഹിബ്‌, മുൻ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷന്മാരായ ജനാബ്‌ യു.സി.കെ തങ്ങൾ, ജനാബ്‌ ആച്ചാട അഹ്മദ്‌ ഹാജി, സായ്‌ വോളിബോൾ കോച്ച്‌ എം. മുഹമ്മദ്‌ ഷഫീഖ്‌, മുബസ്സിനാ മുഹമ്മദിന്റെ കുടുംബം, പരിഷത്‌ സെൻട്രൽ കമ്മിറ്റി കവരത്തി യൂണിറ്റ്‌ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here