ചണ്ഡിഘഡ്: എല്ലാ കായിക ഇനങ്ങളിലും പങ്കെടുക്കാനും കഴിവുകൾ പ്രകടിപ്പിക്കുവാനും അവസരങ്ങളുണ്ടെങ്കിലും ചെറിയ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ഇന്ത്യയിലെ ക്രിക്കറ്റ് അസോസിയേഷനുകളുടെ പരമോന്നത സംഘടനയായ BCCI അവസരം കൊടുത്തിരുന്നില്ല.

ഇതിൽ നിന്നും ഒരുമാറ്റം വരുത്തുന്നതിന് വേണ്ടി ഏറെ കാലത്തെ ആലോചനകൾക്ക് ശേഷം കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ക്രിക്കറ്റ് ടൂർണമെൻ്റ്കൾ പ്രാദേശികമായും ദേശീയ തലത്തിലും സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി Union Territory Cricket Association India എന്ന പേരിൽ പുതിയ അസോസിയേഷൻ രൂപീകരിച്ചു. അസോസിയേഷൻ്റെ പ്രഥമ ഗവേണിങ് ബോഡി മീറ്റിങ് കഴിഞ്ഞ ദിവസം ചഢിഘണ്ഡിൽ വെച്ച് നടന്നു. ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് അംഗങ്ങൾ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി പി.പ്രമോദ് അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.ചെറിയകോയ പങ്കെടുത്തു.

കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ ടൂർണമെന്റ് നടത്താൻ യോഗം തീരുമാനിച്ചു. പ്രസ്തുത ടൂർണമെന്റ് വരുന്നതോടെ ലക്ഷദ്വീപിലെ ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ടി.ചെറിയകോയ ദ്വീപ് മലയാളിയോട് പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക