ഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികള്‍ നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിടുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് നാളെ രാവിലെ 10.30ന് കോടതി ഉത്തരവ് പറയും . തിങ്കളാഴ്ചത്തെ വാദത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് എന്‍.സി.പിക്കും ശിവസേനക്കും വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ് വിയും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ചത്തെ സമയം നല്‍കണമെന്നും ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക