കമ്പ്യൂട്ടർ സയൻസിൽ ആദ്യ ഡോക്ടറേറ്റ്; അഭിമാനമായി മുഹമ്മദ് അൽത്താഫ്

0
639

നൂതന സാങ്കേതിക വിദ്യയായ ജി.ഐ.എസിന്റെ വിശാലമായ ഉപയോഗവും, ഇന്ത്യൻ കാർഷിക രംഗത്തെ റിമോട്ട് സെൻസിങ്ങും എന്ന വിഷയത്തിൽ വിജയകരമായി പി.എച്ച്.ഡി പൂർത്തിയാക്കി ആന്ത്രോത്ത് ദ്വീപ് സ്വദേശി എസ്.എം മുഹമ്മദ് അൽത്താഫ്. കമ്പ്യൂട്ടർ മേഖലയിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ ലക്ഷദ്വീപുകാരനാണ് അൽത്താഫ്. 2014-ൽ കാലിക്കറ്റ് സർവകലാശാലയിൽ വെച്ചാണ് ആദ്യമായി ജി.ഐ.എസ്, റിമോട്ട് സെൻസിങ്ങ് പഠനങ്ങൾ ആരംഭിച്ച്. 2015-ൽ കാലിക്കറ്റ് സർവകലാശാലയുടെ ഐ.ടി ഇന്നൊവേഷൻ സ്റ്റുഡന്റ് അവാർഡിന് അർഹനായി.

Advertisement

പഠനകാലത്ത് അധ്യാപകരിൽ നിന്നും ലഭിച്ച പ്രോത്സാഹനങ്ങൾ ഏറെ പ്രചോദനമായി എന്ന് മുഹമ്മദ് അൽത്താഫ് ദ്വീപ് മലയാളിയോട് പറഞ്ഞു. ജി.ഐ.എസ് മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഏറെ ത്രസിപ്പിക്കുന്ന അനുഭവമാണ് ഉണ്ടാവുന്നത്. ഓരോ ജോലിയും തീർന്നു എന്ന് കരുതുമ്പോൾ, അതിന്റെ അടുത്ത ഘട്ടം എന്നോണം കൂടുതലായി ചെയ്യാനുള്ള വാതിലുകൾ മലർക്കെ തുറക്കപ്പെടുന്നു. അതിലൂടെ ജി.ഐ.എസിന്റെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും പ്രോജക്ടുകളിൽ ഉൾപ്പെടുത്താനും സാധിക്കുന്നു. അദ്ദേഹം പറഞ്ഞു.

നിലവിൽ ലക്ഷദ്വീപ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ഏകോപിപ്പിക്കുന്ന നാഷണൽ ഇൻഫർമാറ്റിക്സ് കേന്ദ്രത്തിൽ പ്രോജക്ട് മാനേജറായി സേവനം അനുഷ്ഠിച്ചു വരികയാണ് മുഹമ്മദ് അൽത്താഫ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here