കവരത്തി: ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ പൊതു റോഡുകൾക്ക് വീതി കൂട്ടാനായി സർവേ നടപടികൾ ആരംഭിച്ചു. റോഡുകളുടെ സര്‍വേ ജോലികള്‍ പൂർത്തിയാക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെതാണ് നടപടി. കവരത്തിയിൽ നിലവിലുള്ളതും പുതിയതുമായ എല്ലാ പൊതു റോഡുകളും വീതികൂട്ടുവാൻ ആണ് അഡ്മിനിസ്‌ട്രേഷന്ന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. അതേസമയം പ്രതിഷേധവുമായി എൻ.സി.പി രംഗത്തുവന്നു. നാട്ടിയ സർവേ കല്ലുകൾ എൻ.സി.പി പ്രവർത്തകൻ പിഴുത് എറിഞ്ഞു.

സര്‍വേയുടെ ചുമതല എം.എ.പി ടെക്നോലാബ് പ്രൈവറ്റ് ലിമിറ്റഡ് കൺസൾട്ടൻസി ഏറ്റെടുത്തു. സര്‍വേ ഉദ്യോഗസ്ഥര്‍ കവരത്തിയില്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ നിറവേറ്റിനല്‍കാന്‍ മറ്റൊരു ആറംഗസംഘ ടീമിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് വിശാല്‍ സാഹ ഐ.എ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മന്‍സൂര്‍ അഹമ്മദ് സി.ജി (ഡെപ്യൂട്ടി സര്‍വേയര്‍, ഡിസി ഓഫീസ്) സി.എം സഫ്വാന്‍ (ഡെപ്യൂട്ടി സര്‍വേയര്‍ ഡിസി ഓഫീസ് ) പി.എം. സിറാജുദ്ധീന്‍ (ചെയര്‍മാന്‍ ഡിസി ഓഫീസ്) അബൂ ഷബിന്‍ സി.പി (ഡ്രൈവര്‍ ഡിസി ഓഫീസ്) പി.പി. മുഹമ്മദ് മുസ്തഫ കമാല്‍ (എം.എസ്.ഇ ഡിസി ഓഫീസ്) ബി. യാക്കൂബ് (ചെയര്‍മാന്‍, കലക്ടറേറ്റ്) എന്നിവര്‍ ഈ ചുമതലകൾ വഹിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക