കൊച്ചി: ലക്ഷദ്വീപ് ജനതയോടുള്ള ജനദ്രോഹ നടപടികൾക്കെതിരെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന് കൊച്ചിയിൽ എൻ വൈ സി യുടെ കരിങ്കൊടി പ്രതിഷേധം.
കരി നിയമം നടപ്പിലാക്കിയും, തദ്ദേശീയരായ ദിവസ വേദന ജോലിക്കാരെ മുഴുവൻ പിരിച്ചുവിടുകയും ലക്ഷദ്വീപ് ജനതയെ വറുതിയിൽ നിന്നും വറുതിയുടെ നാളുകളിലേക്ക് തള്ളിവിടുകയും ചെയ്ത അഡ്മിനിസ്ട്രേറ്ററുടെ കിരാത നടപടികൾക്കെതിരെയാണ് എൻ വൈ സിയുടെ പ്രതിഷേധം.
എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത്, എൻ വൈ സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എൻഎസ്ഇ ജില്ലാ പ്രസിഡന്റ് നഫ്സിൻ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കരിങ്കൊടി പ്രതിഷേധം നടത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക